ഇരിട്ടി : ഓണം സ്പെഷൽ ഡ്രൈവ് 2025 നോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് റെയിഞ്ചിലെ ഇൻസ്പെക്ടർ ഇ.പി.വിപിൻ്റെ നേതൃത്വത്തിൽ ഉളിക്കലിൽ നടത്തിയ പരിശോധനയിൽ ക്രൂസ് എന്ന പേരിലറിയപ്പെടുന്ന വയത്തൂർ സ്വദേശി അശ്വിൻ കെ ഷീജൻ (21) എന്ന യുവാവിനെ 1.150 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് NDPS CR NO 76 ആയി രജിസ്റ്റർ ചെയിതു. ഉളിക്കൽ വയത്തൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണിയാൾ. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ സി.ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ് ,സി.വി. പ്രജിൽ, പി.വി. അഭിജിത്ത്, പി.പി. വിജിത എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും.
Youth arrested in Iritti with over one kilo of ganja